കോവിഡ് കാലത്ത് നാം ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസറുകള്‍ ഉപയോഗിച്ചോ വൃത്തിയാക്കാറുണ്ടല്ലോ. മേക്കപ്പ് ബ്രഷ്, മസ്‌ക്കാര സ്റ്റിക്ക്, ലിപ്സ്റ്റിക് തുടങ്ങിയ മേക്കപ്പ് ഉത്പന്നങ്ങളും ഇതുപോലെ തന്നെ സാനിറ്റൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള എന്തെങ്കിലും സ്പ്രേ മേക്കപ്പ് ബ്രഷുകളിലും സ്‌പോഞ്ചുകളിലും ഒന്ന് സ്പ്രേ ചെയ്താല്‍ അണുനശീകരണം പൂര്‍ത്തിയായി എന്ന് കരുതുന്നവരുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ സ്‌പ്രേകളുടെ ഉപയോഗം ബാക്ടീരിയ സാന്നിധ്യം കുറയ്ക്കുമെന്നത് സത്യമാണ്. എന്നാല്‍ അടഞ്ഞുകൂടിയിരിക്കുന്നതിനെ പൂര്‍ണമായും നീക്കാന്‍ സഹായിക്കില്ല. മേക്കപ്പ് ബ്രഷുകള്‍ ആഴ്ചയിലൊരിക്കലെങ്കിലും നന്നായി കഴുകി വൃത്തിയാക്കണം. ബ്രഷുകളും സ്‌പോഞ്ചുകളും വൃത്തിയാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഷാംപൂകള്‍ ഉപയോഗിക്കാം. അതിനു ശേഷം നന്നായി ഉണക്കണമെന്ന് മാത്രം. വൈപ്പ്‌സ് ഉപയോഗിച്ച് മേക്കപ്പ് കിറ്റോ കണ്ടെയ്‌നറുകളോ നന്നായി സാനിറ്റൈസ് ചെയ്യുന്നത് നല്ലതാണ്.
മസ്‌ക്കാര
മറ്റേതൊരു മേക്കപ്പ് ഉത്പന്നത്തേക്കാളും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് ഇത്. മസ്‌ക്കാര സ്റ്റിക്ക് നന്നായി അണുനശീകരണം നടത്തിയില്ലെങ്കില്‍ കണ്ണിന് അണുബാധയുണ്ടാകാന്‍ ഇടയാക്കും. ഇത് കണ്ണില്‍ ചൊറിച്ചിലും ചുവപ്പുനിറവും ഉണ്ടാകാന്‍ കാരണമാകും. കോവിഡ് ബാധിച്ച സമയത്ത് ഉപയോഗിച്ച മസ്‌ക്കാര കിറ്റ് പിന്നീട് രോഗം ഭേദമായ ശേഷം അണുനശീകരണം നടത്തി ഉപയോഗിക്കരുത്. അത് ഒഴിവാക്കുന്നതാണ് നല്ലത്.
ലിപ്സ്റ്റിക്ക്
70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സ്പ്രേ വാങ്ങി ലിപസ്റ്റിക്കിന്റെ അറ്റത്തേക്ക് സ്‌പ്രേ ചെയ്യണം. തുടര്‍ന്ന് നല്ല വൃത്തിയുള്ള ഒരു ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് ആ ഭാഗം തുടച്ചെടുക്കണം. ഇത് ഓരോ തവണയും ആവര്‍ത്തിക്കണം.
Post Your Comments