ദുബൈ: അത്യാവശ്യമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെയ്‍ക്കാന്‍ ദുബൈയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നൽകിയിരിക്കുന്നു. ദുബൈ ഹെല്‍ത്ത് അതോരിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയിരിക്കുന്നത്. തീരുമാനം ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
ഫെബ്രുവരി 19 വരെ അത്യാവശ്യാമല്ലാത്ത ശസ്‍ത്രക്രിയകള്‍ നടത്തേണ്ടതില്ലെന്നാണ് ദുബൈ ഹെല്‍ത്ത് അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്‍തിരിക്കുന്ന എല്ലാ ആശുപത്രികളോടും വണ്‍ ഡേ സര്‍ജറി ക്ലിനിക്കുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണ കാലയളവ് നീട്ടാനും സാധ്യതയുണ്ടെന്ന് അതോരിറ്റിയുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിൽ വ്യക്തമാക്കുകയാണ്.
Post Your Comments