ബെയ്ജിങ്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പകരം വീട്ടി ചൈന. മുന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഉള്‍പെടെ 28 ട്രംപ് വിശ്വസ്തരെ ചൈന വിലക്കി. രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറിയവര്‍ക്കെതിരെയാണ് നടപടിയെന്നും ഇവര്‍ക്ക് ചൈനയില്‍ മാത്രമല്ല, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ലെന്നും ബൈഡന് 46ാമത് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റയുടന്‍ ബെയ്ജിങ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. ബൈഡന്റെ അധികാരാരോഹണ ചടങ്ങ് പൂര്‍ത്തിയായി 15 മിനിറ്റിനിടെ ഉത്തരവ് പുറത്തിറങ്ങിയതായി ബ്ലൂബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.
എന്നാൽ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍, മുതിര്‍ന്ന പൂര്‍വേഷ്യ നയതന്ത്രജ്ഞന് ഡേവിഡ് സ്റ്റില്‍വെല്‍, ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പോട്ടിങ്ഗര്, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്സ് അസര്‍, സാമ്ബത്തിക വികസന അണ്ടര്‍ സെക്രട്ടറി കീത്ത് ക്രാച്ച്, യു.എന്‍ അംബാസഡര്‍ കെല്ലി ക്രാഫ്റ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബോള്‍ട്ടണ്‍, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനണ്‍ എന്നിവരും വിലക്ക് നേരിടുന്നവരില്‍ പെടും.
Read Also: ‘ഒരു സ്വേച്ഛാധിപതിയുടെ വിടവാങ്ങൽ’; ട്രംപിന്റെ പടിയിറക്കത്തിൽ ഇറാൻ
പുതിയ നീക്കം ഇവര്‍ക്ക് കാര്യമായ ‘പരിക്ക്’ ഏല്‍പിക്കില്ലെങ്കിലും ട്രംപിനോടും മുന്‍ ഭരണകൂടത്തോടുമുള്ള ചൈനയുടെ ശത്രുത കൂടുതല്‍ പരസ്യമാക്കും. ‘അന്ത്യനാളിലെ കോമാളി’യാണ് പോംപിയോയെന്ന് നേരത്തെ ചൈനീസ് വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ ചൈനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് ഭരണകൂടം വിലക്കേര്‍പെടുത്തിയിരുന്നു. ടിബറ്റ്, തായ്വാന്, ഹോങ്കോങ്, ദക്ഷിണ ചൈന കടല്‍ എന്നിവിടങ്ങളിലെ നിയമവിരുദ്ധ ഇടപെടല്‍ ആരോപിച്ചായിരുന്നു നടപടി. ട്രംപും ചൈനയും തമ്മിലെ അസ്വാരസ്യങ്ങള്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments