ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈന നിർമ്മാണം നടത്തുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ബിജെപി. അരുണാചലിലെ ബിജെപി എംപി താപിർ ഗാവോയാണ് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
സുംദൊരോങ് താഴ്‌വര ചൈന കൈയ്യേറിയപ്പോൾ ഇന്ത്യൻ സൈന്യം നടപടിയ്ക്ക് തയ്യാറായിരുന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈന്യത്തെ തടഞ്ഞു. ഈ മേഖലകളിൽ 1980കൾ മുതൽ ചൈന റോഡ് നിർമ്മാണം നടത്തുന്നുണ്ട്. ഇവിടെ ഗ്രാമം നിർമ്മിക്കുന്നു എന്നത് പുതിയ വാർത്തയല്ലെന്നും ഉത്തരവാദി കോൺഗ്രസാണെന്നും ഗാവോ വ്യക്തമാക്കി.
ചൈന നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച കാലത്ത് അതിർത്തിയിൽ റോഡ് നിർമ്മാണം നടത്താൻ കോൺഗ്രസ് സർക്കാർ തയ്യാറായില്ല. ഈ ഒരു കാരണത്താൽ മാത്രം ഇന്ത്യയ്ക്ക് അന്ന് 3-4 കിലോ മീറ്റർ ഭൂമിയാണ് നഷ്ടമായത്. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ അതിർത്തി വരെ രണ്ടുവരി പാത നിർമ്മിച്ചു.
Post Your Comments