COVID 19Latest NewsNewsIndiaInternational

കശ്മീർ വിഷയത്തിൽ ആർക്കൊപ്പം? ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തനാവാൻ ബൈഡൻ?

അമേരിക്കയിൽ ജോ ബൈഡൻ കാലത്തിന് തുടക്കമാകുമ്പോൾ വിദേശനയം എന്താകും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു ഭാരതം

വലിയ വിവാദങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊർജ, സാങ്കേതിക വിദ്യ വിഷയങ്ങളിൽ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയാണെന്ന അഭിപ്രായമാണ് ബൈഡൻ ഭരണകൂടം നടത്തുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താൻ ബൈഡൻ ഇന്ത്യയോട് തെറ്റാനുള്ള സാധ്യതയില്ല. ബരാക്ക് ഒബാമ പ്രസിഡൻറായിരുന്നപ്പോൾ രണ്ടായിരത്തി പതിമൂന്നിൽ ഇന്ത്യയിലെത്തിയ ബൈഡന് രണ്ട് രാജ്യങ്ങൾക്കുമിടയിൽ ഉരുത്തിരിഞ്ഞിരിക്കുന്ന ബന്ധം നന്നായിട്ട് അറിയാമെന്ന് തന്നെയാണ് ഏവരും കരുതുന്നത്.

Also Read: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം; സമതി ശുപാർശ നൽകി

പുതിയ ഭരണകൂടവുമായി നല്ല ബന്ധമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആ ഇന്ത്യയ്ക്ക് കരുത്തു പകർന്നു നൽകുന്ന വിവരങ്ങളാണ് അമേരിക്കയിൽ നിന്നും പുറത്തുവരുന്നത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. ഇരു രാജ്യങ്ങൾക്കും സഹകരണം മുഖമുദ്രയാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ഒരു രാജ്യത്തിനു സാധ്യമല്ലെന്നും നിയുക്ത സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

അമേരിക്കയിൽ ജോ ബൈഡൻ കാലത്തിന് തുടക്കമാകുമ്പോൾ വിദേശനയം എന്താകും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു ഭാരതം. പാകിസ്ഥാനോടും ചൈനയോടും അമേരിക്കയുടെ അടിസ്ഥാന നയം മാറില്ലെങ്കിലും ജമ്മുകശ്മീർ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാകും ബൈഡന് ഉണ്ടാവുക. ബൈഡനുമായി നല്ല ബന്ധം ഊട്ടിഉറപ്പിക്കാനുള്ള നീക്കം കേന്ദ്രം ആരംഭിച്ച് കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി മോദി ബൈഡനുമായും കമല ഹാരിസുമായും സംസാരിച്ച് കഴിഞ്ഞു.

Also Read: ഇന്ത്യൻ വാക്സിൻ നമ്പർ വൺ; ബുധനാഴ്ച 6 രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ചെയ്യും

ചൈനയ്ക്കെതിരെ സഖ്യകക്ഷികളെ എല്ലാം കൂടെ നിറുത്തി നയം രൂപീകരിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിലുൾപ്പടെ കാര്യമായ ഇടപെടൽ നടത്താതെ ഡോണൾഡ് ട്രംപ് മാറി നിന്നിരുന്നു. എന്നാൽ, ട്രംപ് സ്വീകരിച്ച മൗനം ബൈഡൻ സ്വീകരിക്കില്ലെന്ന് വ്യക്തമാണ്. കശ്മീർ വിഷയത്തിൽ ആർക്കൊപ്പമാണെന്ന് ഉടൻ തന്നെ പുറത്തുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button