ലക്നൗ : വീർ സവർക്കറുടെ ചിത്രം നിയമസഭയിൽ സ്ഥാപിച്ച് യോഗി സർക്കാർ. യുപി നിയമസഭയായ വിധാൻ പരിഷത്തിലാണ് ഭാരതത്തിന്റെ വീരപുത്രൻ സവർക്കറുടെ ചിത്രം സ്ഥാപിച്ചത്. ഒരു മികച്ച സ്വാതന്ത്ര്യസമര സേനാനിയും തത്ത്വചിന്തകനുമായിരുന്നു സവർക്കർ. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമായ വ്യക്തിത്വമാണ് സവർക്കറുടേതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു .
അതേസമയം ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി . സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നത് അപമാനമുണ്ടാക്കുമെന്നും ,ചിത്രം എത്രയും പെട്ടെന്നുതന്നെ നീക്കം ചെയ്യണമെന്നും കോൺഗ്രസ് എംഎൽസി ദീപക് സിംഗ് ലെജിസ്ളേറ്റീവ് കൗൺസിൽ ചെയർമാൻ രമേശ് യാദവിന് കത്തുനൽകി. ചിത്രം സഭാ ഗാലറിയിലല്ല ബിജെപി ഓഫീസിലാണ് സ്ഥാപിക്കേണ്ടതെന്നും ദീപക് സിംഗ് നൽകിയ കത്തിൽ പറയുന്നു.
എന്നാൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി ഇരട്ട ജീവപര്യന്തം ഏറ്റുവാങ്ങിയ ധീരനാണ് വീര വിനായക് ദാമോദർ സവർക്കറെന്നും യോഗി ആദിത്യനാഥ് മറുപടി നൽകി.
Post Your Comments