
മൂവാറ്റുപുഴ: രണ്ട് നഴ്സിങ് വിദ്യാർത്ഥിനികളെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ടു യുവാക്കൾക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. രാജാക്കാട്, മാവേലിക്കര സ്വദേശികളായ യുവാക്കൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ നഴ്സിങ് കോളജിൽ പഠിക്കുകയായിരുന്ന യുവതികളെയാണ് കോളജിനു സമീപം ജോലി ചെയ്തിരുന്ന ഇരുവരും ലൈംഗികമായി ചൂഷണം ചെയ്തത്. മൂവാറ്റുപുഴ പൊലീസ് കേസ് ബെംഗളൂരു പൊലീസിന് കൈമാറി.
Post Your Comments