വാഷിംഗ്ടണ്‍: ജനുവരി 20ന് ട്രംപ് യുഗത്തിന് അവസാനം കുറിച്ചു. പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിനായി കാത്തുനില്‍ക്കാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങി. ഡൊണാള്‍ഡ് ട്രംപ് ഭാര്യ മെലാനിയ ട്രംപിനൊപ്പം ഫ്ളോറിഡയിലേയ്ക്കാണ് തിരിച്ചത്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരകൈമാറ്റത്തിന് എത്തില്ല എന്ന പ്രത്യേകതയിലാണ് യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. എന്നാല്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ പുതിയ ഭരണത്തിന് ട്രംപ് എല്ലാ ആശംസകളും നേര്‍ന്നു.
നിറഞ്ഞ സന്തോഷത്തോടും തൃപ്തിയോടും കൂടിയാണ് പടിയിറങ്ങുന്നതെന്നും, പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. യുഎസിന്റെ 46-ാം പ്രസിഡന്റായി ജോ ബൈഡനും 49-ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ത്യന്‍ സമയം 10.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Post Your Comments