തിരുവനന്തപുരം: അദാനിയെ ഏല്‍പ്പിച്ചാല്‍ വിമാനത്താവളത്തിന്റെ വികസനം ഒരിഞ്ചു പോലും മുന്നോട്ട് പോകില്ല. സുപ്രീം കോടതിയിലെ ഹര്‍ജി പോലും പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. വിമാനത്താവള നടത്തിപ്പില്‍ പരിചയമില്ലാത്ത കമ്പനിക്ക് ഈ മേഖല തീറെഴുതാനാണ് കേന്ദ്രത്തിന്റെ നീക്കം. കുത്തക സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
Read Also : അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്
വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണണെന്നും സംസ്ഥാനത്തിന് തന്ന ഉറപ്പ് പാലിക്കാന്‍ തയാറാവണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു.
Post Your Comments