വിജയവാഡ : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തി മുസ്ലീം യുവതി. മുസ്ലീം സമുദായത്തിലെ എല്ലാവരും ക്ഷേത്ര നിര്‍മ്മാണത്തിന് തങ്ങളാല്‍ ആകുന്ന സംഭാവന നല്‍കണമെന്നും അവർ പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ മുസ്ലീം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് സഹാറ ബീഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
വിജയവാഡയിലെ തഹേര ട്രസ്റ്റ് സംഘാടകയാണ് സഹാറ ബീഗം. വിനായക ചതുര്‍ത്ഥി, ദസറ, രാമനവമി തുടങ്ങിയ വിശേഷ ദിവസങ്ങളിലും, ഹിന്ദു സഹോദരങ്ങള്‍ക്ക് ആഘോഷങ്ങള്‍ നടത്തുന്നതിനായി മുസ്ലീങ്ങള്‍ ഉള്‍പ്പെടെ എല്ലാ സമുദായ അംഗങ്ങളും തങ്ങളുടെ പിന്തുണ നല്‍കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.
ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. 10 രൂപ പോലുള്ള ചെറിയ സംഭാവന പോലും ഇതിനായി നല്‍കാം. മുസ്ലീം സമുദായത്തിലെ എല്ലാവരും ക്ഷേത്ര നിര്‍മ്മാണത്തിന് തങ്ങളാല്‍ ആകുന്ന സംഭാവന നല്‍കണം. മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി മറ്റ് മതസ്ഥര്‍ വലിയ ഭൂമികളും സംഭാവന ചെയ്തിട്ടുണ്ടെന്നും’ സഹാറ പറഞ്ഞു. രാമന്‍ ജനിച്ച രാജ്യത്ത് ജീവിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ ഭാഗ്യവാന്മാരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ കാലഘട്ടത്തില്‍ ക്ഷേത്രം പണിയുന്നത് ഭാഗ്യമായി കരുതുന്നു. ഭഗവാന്‍ ശ്രീരാമന്‍ ധര്‍മ്മത്തെ ജീവിത രീതിയായി പഠിപ്പിച്ച് ലോകത്തിന് മാതൃകയായ വ്യക്തിയാണെന്നും അവര്‍ പറഞ്ഞു.
Post Your Comments