KeralaLatest NewsNews

മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്; ജനലും ഭിത്തിയും തകര്‍ന്നു

കോഴിക്കോട് : കിഴക്കന്‍ പേരാമ്പ്രയില്‍ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ജനലും ഭിത്തിയും ബോംബേറില്‍ തകര്‍ന്നു. സമീപത്തുള്ള മുസ്‍ലിം ലീഗിന്‍റെ കൊടിമരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്‍ലിം ലീഗ് ആരോപിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന കിഴക്കന്‍ പേരാമ്പ്രയിലാണ് മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബാക്രമണമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമുണ്ടായ ആക്രമണത്തില്‍ ജനലും ഭിത്തിയും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് പ്രകടനം നടത്തി. അതേസമയം ഇവിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button