ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 13,823 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,05,95,660 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 162 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,52,718 ആയി ഉയർന്നു. നിലവിൽ 1,97,201 പേരാണ് ചികിത്സയിലുള്ളതെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുകയാണ്. ഇന്നലെ മാത്രം 16,988 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,02,45,741 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ പറയുന്നു.
Post Your Comments