COVID 19Latest NewsSaudi ArabiaNewsGulf

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സൗദിയിൽ കോവിഡ് ബാധിച്ചത് 226 പേർക്ക്

റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു. ചൊവ്വാഴ്ച 226 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 156 പേർ കൂടി കൊറോണ വൈറസ് രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ ആണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,65,325 ഉം രോഗമുക്തരുടെ എണ്ണം 3,57,004 ഉം ആയി ഉയർന്നിരിക്കുന്നു. ആകെ മരണസംഖ്യ 6335 ആയി ഉയർന്നു.

രോഗ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1986 പേരിൽ 327 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button