Latest NewsKeralaNews

അനാവശ്യമായി കേന്ദ്രത്തെ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്; വിമർശനവുമായി മുരളീധരന്‍

കെഎസ്‌ആര്‍ടിസി ശരിയായി നടത്താനാവുന്നില്ല, വിമാനത്താവള നടത്തിപ്പില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നു

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറിയ വിഷയത്തിൽ ‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് വസ്തുത വിരുദ്ധമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ലേലത്തില്‍ പങ്കെടുത്തശേഷം വിമാനത്താവളം അദാനിക്ക് കൈമാറുന്നത് ശരിയല്ലെന്ന വിചിത്ര വാദമാണ് മുഖ്യമന്ത്രിയുടേതെന്നും അനാവശ്യമായി കേന്ദ്രത്തെ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു.

168 കോടി രൂപയായിരുന്നു അദാനി ഗ്രൂപ്പിന്റെ ലേലത്തുക. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 135 കോടി രൂപയാണ് മുന്നോട്ട് വച്ചത്. തികച്ചും സൂതാര്യമായി രീതിയിലാണ് ലേലനടപടികള്‍ നടന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

read also:സിപിഎം നേതാവും പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു, ഭര്‍ത്താവും മക്കളുമായി ആത്മഹത്യ ചെയ്യുമെന്നു യുവതി

വിമാന നടത്തിപ്പ് പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പിനിയായ സിയാലിനെ ലേലത്തില്‍ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പിനി രൂപീകരിച്ചത് ആരുടെ താത്പര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ അടക്കമുള്ളവരാണോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കുകയാണ് വേണ്ടത്.- മുരളീധരൻ പറഞ്ഞു.

ഈ ഘട്ടത്തില്‍ കെഎസ്‌ആര്‍ടിസിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം എംഡി പ്രതികരിച്ചത് ഓര്‍ക്കേണ്ടതാണ്. പൊതുഗതാഗത സംവിധാനം പോലും ശരിയായി നടപ്പാക്കാന്‍ കഴിയാത്ത കേരളാ സര്‍ക്കാര്‍ വിമാനത്താവള നടത്തിപ്പില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് തീര്‍ത്തും അപഹാസ്യമാണെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button