Latest NewsNewsLife StyleHealth & Fitness

ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ

ജീരകം, കരിങ്ങാലി,ഏലയ്ക്ക ഇവയില്‍ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളമാണ് പൊതുവെ മലയാളികള്‍ കുടിക്കാറുള്ളത്. എന്നാൽ ജീരകം പോലെ തന്നെ ഏലയ്ക്ക ഇട്ട് തിളപ്പിച്ച് വെള്ളവും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നൽകുകയും ചെയ്യും.

ഏലയ്ക്ക വെള്ളം ദിവസവും കുടിയ്ക്കുന്നത് ജലദോഷം പോലുള്ള പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കും. ഹൈ ബിപിയും കൊളസ്ട്രോളുമെല്ലം കുറച്ച് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. പള്‍സ് റേറ്റ് കൃത്യമാക്കാനും ഇത് സഹായിക്കും.

ഏലയ്ക്കയിലെ സിനിയോള്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കാ വെള്ളം. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. പ്രമേഹമുള്ളവര്‍ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.ഇതു രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. അതുപോലെ തന്നെ ചര്‍മാരോഗ്യത്തിന് ചര്‍മാരോഗ്യത്തിന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

shortlink

Post Your Comments


Back to top button