NewsHealth & Fitness

ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാം, ഗുണങ്ങൾ ഇതാണ്

രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്

സുഗന്ധ വ്യഞ്ജനങ്ങളിൽ പ്രധാനിയാണ് ഏലയ്ക്ക. രുചി പകരുന്നതിനോടൊപ്പം ഒട്ടനവധി ഔഷധഗുണങ്ങളും ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക ചേർത്ത ചായ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. അത്തരത്തിൽ ഏലയ്ക്ക തിളപ്പിച്ച വെള്ളത്തിനും ഒട്ടനവധി ഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് പരിചയപ്പെടാം.

രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും. ഏലയ്ക്ക വെള്ളം രാവിലെ കുടിക്കുന്നതാണ് ശരീരത്തിന് അത്യുത്തമം. ഇതിനായി രാത്രിയിൽ അൽപം ഏലയ്ക്ക എടുത്തതിനുശേഷം നന്നായി ചതച്ച് വെള്ളത്തിൽ ചേർത്തുവയ്ക്കുക. പിറ്റേന്ന് ഉറക്കം എഴുന്നേറ്റയുടൻ ഈ വെള്ളം കുടിക്കാവുന്നതാണ്.

Also Read: ‘ഭർത്താവിന്റെ അടികൊണ്ട് ജീവിക്കേണ്ടവരല്ല സ്ത്രീകൾ, ബന്ധം വേർപെടുത്തുന്നത് രാജ്യദ്രോഹ കുറ്റമല്ല’: തുറന്നടിച്ച് അപ്സര

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏലയ്ക്ക വെള്ളം മികച്ച ഓപ്ഷനാണ്. ശരീരത്തിൽ സംഭരിച്ച് വെച്ചിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള കഴിവ് ഏലയ്ക്ക വെള്ളത്തിന് ഉണ്ട്. ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും, ആന്റി- ഓക്സിഡന്റുമാണ് ഇതിന് സഹായിക്കുന്നത്. ദഹന പ്രശ്നം അനുഭവിക്കുന്നവർക്കും ഏലയ്ക്ക വെള്ളം കുടിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button