KeralaCinemaMollywoodLatest NewsArticleNewsEntertainmentWriters' Corner

എന്തുകൊണ്ട് ശബരിമല? ഹിന്ദു മതത്തെ മാത്രം അവഹേളിക്കുന്നതിന് പിന്നിലെ അജണ്ട എന്ത്?

ഫെമിനിസം മഹത്വവൽക്കരിക്കാനും ഹൈന്ദവ വിശ്വാസങ്ങളെ ചൊറിയാനും മാത്രമെടുത്ത സിനിമയോ മഹത്തായ ഇന്ത്യൻ അടുക്കള

മലയാള സിനിമയിൽ മതപരമായ വേർതിരിവും ഒരു രഹസ്യ അജണ്ടയുമുണ്ടെന്ന ആരോപണം ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കൊച്ചി ലോബിയുടെ കടന്നു വരവോട് കൂടി ആരോപണത്തിൽ കഴമ്പുണ്ടെന്ന് സിനിമാ ആസ്വാദകരും തിരിച്ചറിഞ്ഞു തുടങ്ങി. മതപരമായ സ്വാധീനം വളർന്നതോടെ മോഹൻലാൽ അടക്കമുള്ള താരങ്ങളെ ടാർഗറ്റ് ചെയ്തുകൊണ്ട് ചെളിവാരിയെറിയലുകൾ തകൃതിയായി നടക്കുന്നുമുണ്ട്.

ഹിന്ദു മതത്തേയും ഹിന്ദു ദൈവങ്ങളേയും താറടിച്ച് കാണിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും ഇക്കൂട്ടർ പാഴാക്കാറില്ല. രഹസ്യ അജണ്ടയുടെ ഭാഗമായി ഹിന്ദു ധർമ്മത്തേയും ആചാര – അനുഷ്ഠാനങ്ങളേയും നികൃഷ്ടമായ രീതിയിൽ കാണിക്കുന്നതിനായി സിനിമാ മേഖലയിലെ പലരും കാണിക്കുന്ന ഉത്സാഹം എന്തിന്റെ സൂചനയാണ്. ഇത്തരം സിനിമകളെ യാതോരു ജാള്യതയുമില്ലാതെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരുവലിയ കൂട്ടം ഹിന്ദുക്കളെയും കാണാം.

Also Read: പീഡനത്തിനിരയായ കന്യാസ്ത്രീ മോശം സ്ത്രീയും ബിഷപ്പ് ഫ്രാങ്കോ പുണ്യാളനും, പി.സി.ജോര്‍ജിന് വീണ്ടും ശാസന

അടുത്തിടെ ജിഹാദികളും തീവ്ര ക്രൈസ്തവരും പടച്ചുണ്ടാക്കുന്ന സിനിമകളില്‍ രാഷ്ട്രീയമായി ഹിന്ദു മതത്തെ വിമർശിക്കുക മാത്രമല്ല ഹിന്ദു മതവിശ്വാസങ്ങളെയും താറടിച്ച് കാണിക്കാനെടുക്കുന്ന ഉത്സാഹം ചെറുതല്ല. സത്യക്രിസ്ത്യാനിയായ ജിയോ ബേബി എന്ന ഇടതുപക്ഷ സഹയാത്രികൻ ഒരുക്കിയ ‘മഹത്തായ ഭാരതീയ അടുക്കള’ അത്തരത്തിൽ ഹിന്ദു മതത്തെ താറടിച്ച് കാണിക്കാൻ വേണ്ടിയെടുത്ത സിനിമയാണെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.

സിനിമയില്‍ ഉടനീളം ശബരിമലയെയും സ്വാമി അയ്യപ്പനെയും നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്തുകയും നായികയുടെ അവസ്ഥയിൽ സഹതാപം തോന്നി അതുവഴി ജനങ്ങളുടെ മനസിൽ ശബരിമലയ്ക്കെതിരെ ഒരു നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കാനുമുള്ള ശ്രമം മാത്രമാണിത്. അല്ലെങ്കിൽ എന്തുകൊണ്ട് ഹിന്ദു മതത്തെ തന്നെ തിരഞ്ഞെടുത്തു? ഹിന്ദു മതമെന്നുള്ളത് ഒരു പരിധി വരെ മാറ്റി നിർത്താം. എന്തുകൊണ്ട് ശബരിമല? ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും അകറ്റിനിർത്തലും കാണിക്കാൻ ശബരിമല തന്നെ വേണമായിരുന്നോ? അവിടെയാണ് ഇവരുടെ കൃത്യമായ അജണ്ടകൾ തെളിഞ്ഞുവരുന്നത്.

Also Read: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി അ​തൃ​പ്തി​; പാർട്ടി വി​ട്ടു വ​ന്നാ​ല്‍ കെ വി തോ​മ​സിനെ സ്വാ​ഗ​തം ചെയ്യുമെന്ന് സി​പി​എം

ശബരിമലയ്ക്ക് പോകാൻ വ്രതമെടുത്ത് നിൽക്കുന്നവരുടെ വീട്ടിലെ അടുക്കളയുടെ പ്രശ്നങ്ങൾ മാത്രമാണ് ഈ സിനിമയിൽ 2 മണിക്കൂറോളം കാണിച്ചത്. അയ്യപ്പ ഭക്തരുടെ അടുക്കളയിലെ പ്രശ്നങ്ങൾ കണ്ട സംവിധായകൻ മറ്റ് മതങ്ങളിലെ അടുക്കള വരെ ഒന്ന് പോയി നോക്കണം. അവിടെ, ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ കാണാം. ഹിന്ദുവിന്റെ മെക്കിട്ടു കേറിയാല്‍ ആരു ചോദിക്കാന്‍ ആരു പറയാന്‍? ആരും ചോദിക്കില്ല എന്ന ധൈര്യമാണ് ഇക്കൂട്ടർക്ക്.

Also Read: സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കാന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഇനി വടക്കു നിന്നും കരുത്തനായ നേതാവ്

2018ലെ സുപ്രീം കോടതി വിധിയെ അനുകൂലിച്ചവർ ഈ സിനിമയെയും അനുകൂലിക്കുന്നു. അവരിൽ ഇടതുപക്ഷമാണ് ഏറിയ പങ്കും. സിനിമയിൽ സ്വാമിയെ അഴുക്കു വെള്ളം എറിയുന്ന സീൻ ഉണ്ട്. മാത്രമല്ല അന്ന് സമരം ചെയ്തവരെ വില്ലൻ ആക്കി കാണിക്കുന്ന സീൻ വരെ ഉണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾ സമകാലീകമെന്ന പേരും പറഞ്ഞ്, അയ്യപ്പനെ കൂട്ടുപിടിച്ച് കൊണ്ട് നടത്തുന്ന ഈ കാഴ്ചകൾ ഒരു മതവിശ്വാസികൾക്കോ അയ്യപ്പ വിശ്വാസികൾക്കോ കണ്ടിരിക്കാനാകില്ല.

സ്ത്രീകള്‍ അനുഭവിക്കുന്ന യാതനയും അവരുടെ പ്രശ്‌നങ്ങളും കെ ജി ജോര്‍ജ്ജ് ആദാമിന്റെ വാരിയെല്ലില്‍ വരച്ചു കാട്ടിയിട്ടുണ്ട്. പ്രശ്നങ്ങൾ കാണിക്കാനായിരുന്നുവെങ്കിൽ അതുപോലെ എത്രയോ മാന്യമായ വഴികളുണ്ട്. സിനിമയിലെ രണ്ടാം പകുതിക്ക് പിന്നിൽ കൃത്യമായ അജണ്ടകളുണ്ട്. അയ്യപ്പനെ നിന്ദിക്കാന്‍ ഒരു ഉപകരണം മാത്രമാക്കി നായികയുടെ ആര്‍ത്തവത്തെ മാറ്റിയതാണ് ഓരോ ഹിന്ദു മതവിശ്വാസിയേയും വിഷമിപ്പിച്ചത്.

എസ്. ഹർഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button