ന്യൂഡല്‍ഹി : രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ സാധ്യത. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്നാണ് ഇക്കാര്യം വിലയിരുത്താന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10 അംഗ സമിതിയെ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി നിയോഗിച്ചത്.
നിലവില്‍ 18 വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം. 18 വയസ്സില്‍ നടക്കുന്ന വിവാഹങ്ങള്‍ മാറിയ സാമൂഹ്യ സാഹചര്യത്തില്‍ വ്യക്തിത്വ വികാസത്തിനടക്കം തടസ്സമാകുന്നു എന്നാണ് വിലയിരുത്തല്‍. ഇതനുസരിച്ച് രാജ്യത്ത് വിവാഹപ്രായം 21 ആയി എങ്കിലും ഉയര്‍ത്തണം എന്നതാണ് നിര്‍ദ്ദേശം. പെണ്‍കുട്ടികളുടെ ആരോഗ്യനില, പോഷകാഹാര ലഭ്യത, പ്രസവാനുപാതം, ലിംഗാനുപാതം തുടങ്ങിയവ പരിശോധിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. വിവാഹ പ്രായം ഉയര്‍ത്തണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
Post Your Comments