ബംഗളൂരു : സ്വന്തം മകനെ മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി പിതാവ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കൗശല്‍ പ്രസാദ് (24) എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൗശലിനെ കൊല്ലാനായി പിതാവ് തന്റെ ഇളയ മകനെയും സുഹൃത്തുക്കളെയുമാണ് നിയോഗിച്ചത്. സംഭവത്തില്‍ കൗശലിന്റെ പിതാവ് കേശവ് പ്രസാദ്, 17കാരനായ ഇളയ സഹോദരന്‍, ഇയാളുടെ സുഹൃത്തുക്കളായ വിഷ്ണു, നവീന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
കൗശലിന്റെ മദ്യപാന ശീലം കൊണ്ട് സഹികെട്ടാണ് പിതാവ് മകനെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യത്തിന് അടിമയായ യുവാവ് ലഹരിയുടെ അവസ്ഥയില്‍ സ്വന്തം അമ്മയെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. വീട്ടില്‍ നിരന്തരം കലഹം ഉയര്‍ന്ന സാഹചര്യത്തില്‍ പിതാവ് മകനെ കൊല്ലാന്‍ തീരുമാനിയ്ക്കുകയായിരുന്നു.
മകനെ കൊല്ലാന്‍ കേശവ് പ്രസാദ് തന്നെയാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇളയ മകന്റെ സഹായത്തോടെ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കി കൃത്യം നടപ്പാക്കുകയായിരുന്നു. അതേസമയം കൗശല്‍ സ്വത്ത് വിഹിതം ആവശ്യപ്പെട്ടതാണ് പിതാവും മകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments