Latest NewsKeralaNattuvarthaNews

മീൻവലയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തിയത് എട്ടരമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ

ഗു കായലിലെ മീൻവലയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തി

മൈസൂരു : എച്ച്.ഡി. കോട്ടയിലെ നുഗു കായലിലെ മീൻവലയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തി. വലയിൽ കാലുകൾ അകപ്പെട്ട ആനയെ എട്ടരമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെ ആറിന് കായലിൽനിന്ന് കരയ്ക്കുകയറാനാവാതെ പ്രയാസപ്പെടുന്ന ആനയെ പ്രദേശവാസികളാണ് കണ്ടത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ ബോട്ടിലെത്തിയെങ്കിലും പരിഭ്രാന്തിയിലായ ആന വെള്ളം ഇളക്കിമറിച്ചതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഇതോടെ വനംവകുപ്പ് സംഘം കരയിലേക്ക് മടങ്ങി.

തുടർന്ന് എച്ച്.ഡി. കോട്ടയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി ഇരുമ്പുകൊളുത്തുകൾ ഉപയോഗിച്ചുനടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഉച്ചയ്ക്ക് 2.30-ഓടെ ആനയെ കരയ്ക്ക് കയറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button