Life Style

രണ്ടാം സ്ഥാനം ഈ കാന്‍സറിന് രോഗം മാരകമായ അവസ്ഥയില്‍ എത്താന്‍ 10-15 വര്‍ഷം വരെ എടുക്കും

ഗര്‍ഭാശയമുഖ കാന്‍സറിന്റെ പ്രതിരോധവും ചികിത്സയുംസ്ത്രീകളില്‍ കാണുന്ന അര്‍ബുദരോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയമുഖ കാന്‍സര്‍. തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായി ഇത് ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.തന്നെയുമല്ല രോഗം പിടിപെട്ടുതുടങ്ങുന്ന അവസ്ഥയില്‍ രോഗലക്ഷണം കുറവാണ്. രോഗം മാരകമായ അവസ്ഥയില്‍ എത്താന്‍ 10-15 വര്‍ഷം വരെ എടുക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ഇത് തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ സ്‌ക്രീനിംഗ് പരിശോധന തുടങ്ങേണ്ടത് ആവശ്യമാണ്.

ഗര്‍ഭാശയമുഖ കാന്‍സറിന്റെ പ്രതിരോധ രീതികളെയും ചികിത്സയെയും കുറിച്ചുള്ള പൊതുവായ സംശയങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. എങ്ങനെയാണ് ഗര്‍ഭാശയമുഖ കാന്‍സര്‍ വരുന്നത് ?

ഗര്‍ഭാശയമുഖത്തെ കോശങ്ങള്‍ അസാധാരണ രീതിയില്‍ വളര്‍ന്നു സാധാരണ കോശങ്ങളെ നീക്കം ചെയ്തു, പുറത്തേക്കു കാണുന്ന മുഴയായിട്ടോ, ഗര്‍ഭാശയത്തിനകത്തേക്കോ സമീപത്തെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചോ ആണ് ഇത് കാണുന്നത്. 99% രോഗികളിലും ഈ വ്യത്യാസങ്ങള്‍ക്കു കാരണമായി കാണുന്നത് ലൈംഗികമായി പകരുന്ന ഹ്യൂമന്‍ പാപ്പില്ലോമാ വൈറസ് (HPV) രോഗബാധയാണ്. 20 വയസാകുന്നതിനു മുമ്പേ തുടങ്ങുന്ന ലൈംഗികജീവിതം,ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍, രണ്ടിലധികം പ്രസവം, പുകവലി, 5 വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗം ഇവയെല്ലാം ഗര്‍ഭാശയമുഖ കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു.

 

30-നും 45-നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇത് കൂടുതലും കാണുന്നത്. 20-നും 39-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഉണ്ടാകുന്ന അര്‍ബുദമരണത്തിന്റെ പ്രധാന കാരണം ഗര്‍ഭാശയമുഖ കാന്‍സര്‍ ആണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button