ന്യൂഡല്‍ഹി : രക്തസാക്ഷി ദിനമായ ജനുവരി 30ന് രാജ്യം മുഴുവന്‍ രണ്ട് മിനിറ്റ് മൗനം ആചരിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. മൗനാചരണത്തിന്റെ ഭാഗമായി രണ്ടു മിനിറ്റ് നേരം ജോലികള്‍ നിര്‍ത്തി വെയ്ക്കണം. ചലിക്കാതെ രണ്ട് മിനിറ്റ് നേരം മൗനം ആചരിയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇത് എല്ലാ വര്‍ഷവും ആചരിയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
രാവിലെ 11 മണി മുതല്‍ രണ്ട് മിനിറ്റ് നേരം മൗനം ആചരിയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ സ്മരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ്. സാധ്യമായ എല്ലായിടത്തും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി സൈറണ്‍ മുഴക്കണം. സൈറണ്‍ കേള്‍ക്കുന്ന സമയത്ത് തന്നെ ജനം എഴുന്നേറ്റ് നിന്ന് മൗനം ആചരിയ്ക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
Post Your Comments