അമരാവതി: ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് എതിരെ ഫെബ്രുവരി 4ന് സംസ്ഥാനത്ത് രഥയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു. ആന്ധ്രാപ്രദേശ് ബിജെപി ജനറൽ സെക്രട്ടറി വിഷ്ണു വർദ്ധൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : ഹൗറ-കൽക്ക മെയിൽ ട്രെയിനിന്റെ പേര് പുനർനാമകരണം ചെയ്ത് ഇന്ത്യൻ റെയിൽവേ
രഥയാത്രയ്ക്ക് അനുമതി തേടി ബിജെപി സംഘം ആന്ധ്രാ എഡിജിപി രവിശങ്കർ അയ്യനാരെ കണ്ടു. കപില തീർത്ഥം മുതൽ രാമ തീർത്ഥം വരെയാണ് രഥയാത്ര നടക്കുക. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സോമു വീർരാജുവാകും രഥയാത്ര നയിക്കുക. സംഭവങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പ്പര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഥയാത്ര നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.
Post Your Comments