ന്യൂഡൽഹി : ചൈന അതിർത്തിയിൽ നിർമ്മാണം നടത്തുന്നുവെന്ന് രാഹുൽ ആരോപിച്ചതിനെ രൂക്ഷമായി വിമർശിച്ച് ബിജപെി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഇന്ത്യാ ചൈന അതിർത്തിയെ സംബന്ധിച്ച നുണപ്രചാരണങ്ങൾ എന്നാണ് കോൺഗ്രസ് നിർത്തുകയെന്നും അദ്ദേഹം ചോദിച്ചു.
അവധിക്കാലം ആഘോഷിച്ച് തിരിച്ചെത്തിയ രാഹുൽ ഗാന്ധിയോട് ചിലത് ചോദിക്കാനുണ്ടെന്ന് പറഞ്ഞാണ് നദ്ദ വിമർശനത്തിന് തുടക്കമിട്ടത്. എന്നാണ് രാഹുലും കുടുംബവും ചൈനയെക്കുറിച്ചുള്ള നുണ പ്രചാരണങ്ങൾ അവസാനിപ്പിക്കുക . മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവാണ് ആയിരക്കണക്കിന് കിലോമീറ്ററുകളോളം സ്ഥലം ചൈനയ്ക്ക് എഴുതിനൽകിയത്. ഇതിൽ അരുണാചൽ പ്രദേശിന്റെ ഭാഗവും ഉൾപ്പെടുമെന്നും ജെ.പി നദ്ദ പറഞ്ഞു.
എന്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടി എല്ലാ സമയവും ചൈനയ്ക്ക് അടിയറവ് പറയുന്നതെന്നും ജെ.പി നദ്ദ കുറ്റപ്പെടുത്തി. കാർഷിക ബില്ലിനെതിരെ പ്രതിഷേധം നടത്തുവന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന കോൺഗ്രസ് നയത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഒപ്പം ഇന്ത്യയിലെ ശാസ്ത്രജ്ഞർ പുതിയ വാക്‌സിൻ കണ്ടെത്തിയപ്പോൾ അവരെ അനുമോദിക്കാനോ ജനങ്ങൾക്ക് ആശംസയറിയിക്കാനോ രാഹുൽ തയ്യാറായിട്ടില്ലെന്നും ജെ.പി നദ്ദ ചൂണ്ടിക്കാട്ടി.
Post Your Comments