വാഷിംഗ്ടണ്‍ ഡിസി : കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാന പദവിയില്‍ നിന്ന് ഒഴിയാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ ഈ മാസം 26 മുതല്‍ ഇളവ് വരുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിലപാടറിയിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. യുകെ, ബ്രസീല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവ് തല്‍ക്കാലം നല്‍കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. അതേസമയം, ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിയ്ക്കുന്ന തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ സുരക്ഷ ശക്തമാക്കിയിരിയ്ക്കുകയാണ്.
Post Your Comments