മലപ്പുറം: വണ്ടൂര്‍ കാഞ്ഞിരംപാടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് വീട്ടിൽ നിന്നും 30 കിലോമീറ്ററോൾ അകലെ കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 40 അടിയോളം താഴ്ചയുളള കിണറ്റില്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സുധീറിന്റെ അമ്മ സാവിത്രിയമ്മയാണ് മൃതദേഹം കാണുന്നത്. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. 30 കിലോമീറ്റര്‍ അകലെയുളള അജിതകുമാരി എങ്ങനെ കാഞ്ഞിരംപാടത്തെ വീട്ടിലെത്തി എന്നതിൽ ദുരൂഹതയുണ്ട്. സുധീറിന്റേയും ബന്ധുക്കളുടേയും അയല്‍ക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരിക്കുകയാണ്. ശാന്തകുമാരിയുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്.
Post Your Comments