Latest NewsNewsIndia

സോമനാഥ് ക്ഷേത്രത്തിന്റെ യശ്ശസുയര്‍ത്താന്‍ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷ പദത്തില്‍ ഇനി പ്രധാനമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്

അഹമ്മദബാദ് : ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെ മോദി ട്രസ്റ്റികളില്‍ ഒരാളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തിങ്കളാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് പ്രധാനമന്ത്രിയെ ചെയര്‍മാനായി നിയമിയ്ക്കാനുള്ള തീരുമാനം വന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സോമനാഥ് ക്ഷേത്രത്തിന്റെ വികസനത്തിനായുള്ള മോദി സമര്‍പ്പണം അതിശയകരമാണെന്നും ഈ തീരുമാനം ക്ഷേത്രത്തിന്റെ യശ്ശസുയര്‍ത്തുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇരുവരും ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും ഷാ പങ്കുവച്ചിട്ടുണ്ട്.

ബിജെപി നേതാവ് എല്‍ കെ അഡ്വാനി, അമിത് ഷാ, വ്യവസായി ഹര്‍ഷവര്‍ദ്ധന്‍ നിയോതിയ എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ മരണ ശേഷം ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനം ഏറെ നാളുകളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button