Latest NewsNewsIndiaCrime

പൈലറ്റായ യുവാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയൽ താരം

മുംബൈ: പൈലറ്റായ യുവാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയൽ താരം രംഗത്ത് എത്തിയിരിക്കുന്നു. തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കി എന്നാണ് മുംബൈ സ്വദേശിനിയായ മോഡൽ കൂടിയായ സീരിയൽ താരം നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് സബർബന്‍ മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരിക്കുന്നത്.

സീരിയൽ താരം നൽകിയ മൊഴി അനുസരിച്ച് ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് പൈലറ്റായ യുവാവിനെ പരിചയപ്പെട്ടത്. ഭോപ്പാൽ സ്വദേശിയായ ഇയാല്‍ നിലവില്‍ മുംബൈയിലാണ് താമസിക്കുന്നത്. പരസ്പരം പരിചയപ്പെട്ടതോടെ ഫോൺവിളികളും സോഷ്യൽ മീഡിയ ചാറ്റുകളും പതിയായി എന്നും തുടർന്ന് ഒരാഴ്ച മുൻപ് പ്രതി തന്നെ വിളിച്ചു നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് യുവതി ഇയാളെ മുംബൈയിലെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു ഉണ്ടായത്. ഇവിടെ വച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി നൽകിയത്.

അധികം വൈകാതെ തന്നെ വിവാഹം കഴിക്കാമെന്നാണ് പ്രതി ഉറപ്പു നൽകിയിരുന്നതെന്നും യുവതി പറയുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഈ വാക്ക് പാലിക്കാൻ പ്രതി തയ്യാറാവാതെ വന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button