Latest NewsKeralaNews

അച്ചടക്ക നടപടിയുമായി ബിജെപി; 15 പേരെ പുറത്താക്കി; 34 പേരെ നേതൃപദവിയില്‍ നിന്നും ഒഴിവാക്കി

പറവൂര്‍, തൃപ്പൂണിത്തുറ, പിറവം, വൈപ്പിന്‍ എന്നിവയാണ് നാല് നിയോജകമണ്ഡലങ്ങള്‍.

എറണാകുളം: അച്ചടക്ക നടപടിയുമായി ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേയും സംഘടനാ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേയുമാണ് ജില്ലാകമ്മിറ്റി നടപടി. നാല് നിയോജക മണ്ഡലങ്ങളിലെ 15 പേരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പറവൂര്‍, തൃപ്പൂണിത്തുറ, പിറവം, വൈപ്പിന്‍ എന്നിവയാണ് നാല് നിയോജകമണ്ഡലങ്ങള്‍. ഏഴ് നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

Read Also: തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി; 15പേര്‍ ചതഞ്ഞുമരിച്ചു

എന്നാൽ കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്താനായി പിറവം നിയോജക മണ്ഡലം കമ്മിറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേയും നടപടി എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button