
മലപ്പുറം: ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചത് നിരവധി തവണ. സര്‍ക്കാര്‍ സുരക്ഷാ കേന്ദ്രത്തില്‍ നിന്നും വിട്ടയച്ച പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയാണ് മൂന്നാം വട്ടവും പീഡിപ്പിക്കപ്പെട്ടത്. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. കഴിഞ്ഞ 6 മാസത്തിനിടെ പെണ്‍കുട്ടിയെ 29 പേര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് മൊഴി. കേസന്വേഷണത്തിനായി പെരിന്തല്‍മണ്ണ എഎസ്പി എ ഹേമലതയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
Read Also :തിരുവനന്തപുരം വിമാനത്താവളം ഇനി ഇന്ത്യയിലെ നമ്പര്‍ വണ്‍ ആകും, അദാനി ഗ്രൂപ്പ് ഏറ്റെടുത്തു
2016ല്‍ 13 വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അന്ന് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് പിന്നാലെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുമതി നല്‍കി. വിണ്ടും പിഡിപ്പിക്കപ്പെട്ടതോടെ 2017 ഓഗസ്റ്റ് 8ന് കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ ഹോമില്‍ തിരികെയെത്തിച്ചു. അമ്മയുടേയും സഹോദരന്റേയും അപേക്ഷപ്രകാരം കഴിഞ്ഞ വര്‍ഷമാദ്യം ബന്ധുക്കള്‍ക്കൊപ്പം വീണ്ടും വിട്ടയച്ചു.
കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയെ 2 ദിവസമായി കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ പീഡന വിവരം പുറത്തായത്. വിദ്യാര്‍ത്ഥിനിയായ കുട്ടിയെ സഹപാഠികള്‍ അടക്കം ഒട്ടേറെപ്പേര്‍ ദുരുപയോഗം ചെയ്തുവെന്നാണ് മൊഴി.
ലൈംഗിക പീഡനത്തിന് പുറമേ ചിലര്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും കേസെടുത്തിട്ടുണ്ട്. ഇരയായ കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതില്‍ വീഴ്ച്ചയില്ലെന്നാണ് സിഡബ്ലുസിയുടെ വാദം. കുട്ടിയുടെ മൊഴിയില്‍ 7 ലൈംഗികാതിക്രമ കേസുകള്‍ അടക്കം 29 കേസുകള്‍ നിലവിലുണ്ട്. കേസില്‍ ഇതുവരെ 23 പേര്‍ അറസിറ്റിലായിട്ടുണ്ട്.
Post Your Comments