ന്യൂഡൽഹി : പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴിൽ 6.1 ലക്ഷം ഗുണഭോക്താക്കൾക്ക് 2691 കോടി രൂപയുടെ ധനസഹായ വിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിക്കും. വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.
Read Also : ചുണ്ട് ഭംഗിയാക്കാനായി ‘ഫില്ലര്‍ ട്രീറ്റ്‌മെന്റ്’ ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
2022 ഓടെ എല്ലാവർക്കും വീട് എന്ന ആഹ്വാനത്തോടെ 2016 നവംബർ 20 നാണ് പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി എന്ന ബൃഹത് പദ്ധതിക്ക് തുടക്കം കുറിച്ചത്. 1.26 കോടി വീടുകളാണ് പദ്ധതിയുടെ കീഴിൽ ഇതുവരെ നിർമ്മിച്ച് നൽകിയത്. പദ്ധതിക്ക് കീഴിൽ ഓരോ ഗുണഭോക്താവിനും 1.20 ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ദുർഘട പ്രദേശങ്ങളിലും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് ഭീകര ബാധിത ജില്ലകളിലും 1.3 ലക്ഷം രൂപ 100 ശതമാനം ഗ്രാന്റായി നൽകും.
Post Your Comments