
തെലങ്കാന : പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് പിതാവ് പത്ത് വയസ്സുള്ള സ്വന്തം മകന് നേരെ തീകൊളുത്തി. ഹൈദരാബാദിലെ കെപിഎച്ച്ബി റോഡിലാണ് സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ട്യൂഷന് പോകുന്നതിൽ മടി കാണിക്കുന്നുവെന്നും പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞ് മർദ്ദിച്ച ശേഷം തീവെക്കുകയായിരുന്നു.മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയേയും ഇയാൾ തള്ളിമാറ്റി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ച രാത്രി വീട്ടിലെത്തിയ ഇയാൾ മകനോട് ബീഡി വാങ്ങിവരാൻ ആവശ്യപ്പെട്ടു. ബീഡി വാങ്ങി വരാൻ വൈകിയെന്ന് പറഞ്ഞായിരുന്നു ആദ്യം മർദ്ദിച്ചത്. പിന്നീട് കുട്ടി പഠിക്കുന്നില്ലെന്നും ട്യൂഷന് പോകുന്നില്ലെന്നും പറഞ്ഞ് മർദ്ദനം തുടങ്ങി. ഇതിനുശേഷമാണ് തീകൊളുത്തിയത്. അറുപത് ശതമാനം പൊള്ളലേറ്റ കുട്ടി ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അടുക്കളിയിൽ എണ്ണ സൂക്ഷിച്ചു വെച്ചിരുന്ന ക്യാൻ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിച്ചതിനു ശേഷം കയ്യിലുള്ള ബീഡി കത്തിച്ച തീപെട്ടി കൊള്ളി കുഞ്ഞിന്റെ എറിയുകയായിരുന്നു. ശരീരം മുഴുവൻ തീപടർന്ന കുട്ടി ഓടുന്നതിനിടയിൽ വീടിന് പുറത്തുള്ള കുഴിയിലും വീണു. നാട്ടുകാരാണ് കുട്ടിയുടെ ദേഹത്ത് വെള്ളം ഒഴിച്ച് ജീവൻ രക്ഷിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Post Your Comments