കണ്ണൂർ: ശ്രീകണ്ഠപുരം നടുവിൽ പുല്ലംവനത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. പുല്ലംവനത്ത് മനോജിന്റെ ഭാര്യ സജിത (34), ഒൻപതു വയസുകാരിയായ മകൾ അഭിനന്ദന എന്നിവരെയാണ് കഴിഞ്ഞ 16ന് വൈകീട്ടോടെ വീട്ടിലെ കുളിലൂറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയുണ്ടായത്. സജിതയെ ഷവറിന്റെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിലും അഭിനന്ദനയെ കഴുത്തിൽ കയർമുറുക്കി കുളിമുറിയുടെ ചുവരിൽ ചാരിക്കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ കാണുകയുണ്ടായത്. സംഭവസ്ഥലത്തു നിന്നും ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോണും കുടിയാൻമല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിയുടെ ഫോൺവിളികൾ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചതിൽ നിന്നാണ് കാമുകനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ സജിതയുമായുള്ള ബന്ധമറിഞ്ഞ് കുടുംബവഴക്കുണ്ടായതിനെ തുടർന്ന് യുവാവിന്റെ ഭാര്യ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുണ്ടായി. ഇവർ ഇപ്പോൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. ചോദ്യം ചെയ്യലിനുശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് പറഞ്ഞു.
Post Your Comments