മംഗളൂരു: മലയാളികളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന നാലംഗ സംഘം ബെംഗളൂരുവില്‍ പോലീസ് പിടിയിലായിരിക്കുന്നു . അറസ്റ്റിലായവരില്‍ രണ്ട് യുവതികളുമുണ്ട്. സൂറത്കല്‍ കൃഷ്ണാപുര റോഡിലെ ബീഡിത്തൊഴിലാളി രേഷ്മ (നീമ-32), ഇന്‍ഷുറന്‍സ് ഏജന്റ് സീനത്ത് മുബീന് (28), ഡ്രൈവര്‍മാരായ അബ്ദുള്‍ ഖാദര്‍ നജീബ് (34), ഇഖ്ബാല്‍ മുഹമ്മദ് (35) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
നിരവധി മലയാളികള്‍ ഇവരുടെ വലയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. മലയാളിയായ ബസ് ജീവനക്കാരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് നിരവധി പേര് ഇവരുടെ തട്ടിപ്പിന് ഇരയായതായി അറിയാൻ കഴിഞ്ഞത്. നഗ്നവീഡിയോ കാണിച്ച് ബസ് ജീവനക്കാരനായ മലയാളിയില്‍നിന്ന് പണം തട്ടുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് വഴി മലയാളികളെ വലയിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത് .
യുവതികള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിക്കുകയുണ്ടായി. രണ്ടുമാസത്തോളം ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തശേഷം യുവതി ഇയാളെ മംഗളൂരുവിലേക്ക് ക്ഷണിച്ചു. ജനുവരി 14-ന് മംഗളൂരുവിലെത്തിയ യുവാവിനെ യുവതികള്‍ ഒരു വീട്ടിലെത്തിച്ചു. അബ്ദുള്‍ ഖാദറും ഇഖ്ബാലും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു . ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും യുവതികളെ മാനഭംഗപ്പെടുത്തിയെന്ന് പരാതിനല്‍കുമെന്നും ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു . യുവാവ് ഭയന്ന് തന്റെ കൈയിലുണ്ടായിരുന്ന 30,000 രൂപ നല്കുകയുണ്ടായി. കൂടുതല്‍ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കുകയാണ് ഉണ്ടായത്.
തുടര്‍ന്ന് പ്രതികള്‍ താമസിക്കുന്ന കാന കട്ലയിലെ ഫ്ളോറന്റൈന് അപ്പാര്‍ട്ടുമെന്റില്‍നിന്ന് മൊബൈല്‍ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ പിടിച്ചെടുത്തു. ഇവരുടെ മൊബൈല്‍ഫോണില്‍നിന്ന് മറ്റ് ആറുപേരെക്കൂടി ഇത്തരത്തില്‍ പറ്റിച്ചതിന്റെ വീഡിയോകള്‍ പൊലീസ് കണ്ടെത്തി. ആറുപേരും കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് പൊലീസ് നല്കുന്ന സൂചന. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments