COVID 19Latest NewsKeralaNews

ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ

ഗുരുവായൂര്‍ : നിലവില്‍ 3,000 പേര്‍ക്കാണ് ഒരു ദിവസം ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുള്ളത്. എന്നാൽ ഇന്നലെ ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് 4,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിന് ഓരോ വിവാഹത്തിനും ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 22 പേരെ വീതം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read Also : ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടിക്കെതിരെ പരാതി നൽകി ബിജെപി 

ഉദയാസ്തമയപൂജയുടെ അരി അളവ് ചടങ്ങില്‍ വഴിപാട് നടത്തുന്ന ഓരോ പൂജക്കാര്‍ക്കും രണ്ട് പേരെ വീതം പങ്കെടുപ്പിക്കാം. ഓരോ പൂജക്കാര്‍ക്കും ചുറ്റുവിളക്കുകാര്‍ക്കും 10 പേരെ വീതം നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കും. എന്‍ഡോവ്‌മെന്റ് അടക്കമുള്ള ഉദയാസ്തമയപൂജ ബുക്കിംഗ് ചെയ്തിട്ടുള്ളവരില്‍ ഒരു ദിവസം 3 ബുക്കിംഗുകാരെങ്കിലും പൂജ നടത്താന്‍ തയ്യാറായി വരുന്നപക്ഷം പൂജ നടത്തും. ഉദയാസ്തമയപൂജ പുതുതായി ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് ഒറ്റത്തവണയായി അഞ്ച് പേര്‍ക്ക് നാലമ്ബലത്തില്‍ ദര്‍ശനം അനുവദിക്കാന്‍ തീരുമാനിച്ചു. ക്ഷേത്രത്തിലെ എല്ലാ പണമിടപാട് കൗണ്ടറിലും സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതിനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button