Latest NewsKeralaNews

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 21 ന് പരിഗണിക്കുന്നതാണ്. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം ഉയർന്നിരിക്കുന്നത്. കേസിൽ മറ്റ് പ്രതികളായ സുനിൽ കുമാർ, മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. വിപിൻ ലാലിന് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായോ എന്ന കാര്യത്തിൽ നാളെ വിധി ഉണ്ടാകുന്നതാണ്.

നടൻ ദിലീപ് പ്രതിയായ ക്വട്ടേഷൻ പീഡന കേസിൽ മാപ്പുസാക്ഷിയായ വിപിന്‍ലാൽ വിചാരണക്ക് മുമ്പ് വിയ്യൂർ ജയിലില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് കോടതി ഇന്ന് വിശദമായ വാദം കേൾക്കുകയുണ്ടായി. കൊച്ചിയിലെ പ്രത്യക കോടതിയാണ് കേസ് പരിഗണിച്ചത്. ഇക്കാര്യത്തിൽ വിയ്യൂര്‍ ജയിൽ സൂപ്രണ്ടും അന്വേഷണ ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് കോടതിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button