ടെല്‍ അവീവ് : കോവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിയ്ക്കുന്നത് മനുഷ്യ ഭ്രൂണത്തില്‍ നിന്നാണെന്ന വിചിത്ര വാദവുമായി ഇസ്രായേല്‍ ജൂത പുരോഹിതന്‍ ഡാനിയല്‍ അസോര്‍. മനുഷ്യ ഭ്രൂണത്തില്‍ നിന്നാണ് വാക്‌സിന്‍ ഉല്‍പാദിപ്പിയ്ക്കുന്നതെന്നും അങ്ങനെ രൂപമെടുക്കുന്ന എന്തും തെറ്റായ ലക്ഷ്യങ്ങളാണ് സാക്ഷാത്കരിക്കുകയെന്നും അസോര്‍ പറയുന്നു.
മാത്രമല്ല, വാക്‌സിന്‍ ഉപയോഗിയ്ക്കുന്നവര്‍ സ്വവര്‍ഗാനുരാഗികളായി മാറുമെന്നും ഇദ്ദേഹം വാദിയ്ക്കുന്നു. പുതിയ ലോകക്രമം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ആഗോള തലത്തില്‍ ദുരുപദിഷ്ടമായ ഒരു സര്‍ക്കാരാണ് പിന്നിലെന്നും അതിന് പക്കല്‍ തെളിവുണ്ടെന്നും പുരോഹിതന്‍ പറയുന്നു. വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെയും ഇയാള്‍ വിമര്‍ശിയ്ക്കുന്നുണ്ട്. ഇസ്രായേലില്‍ ഇതുവരെ 20 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ആദ്യ ഗഡുവായി നല്‍കിയിട്ടുണ്ട്. രണ്ടേകാല്‍ ലക്ഷം പേര്‍ രണ്ടാം ഗഡുവും സ്വീകരിച്ചു.
Post Your Comments