ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ ഇന്ത്യയില്‍ വിജയകരമായി ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യാ ഗവണ്മെന്റിനെയും പ്രശംസ കൊണ്ട് മൂടി അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍.
രാജ്യവ്യാപകമായി കോവിഡ് -19 വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു. ഈ മഹാമാരിയില്‍ നാം സഹിച്ച എല്ലാ കഷ്ടപ്പാടുകളും ശമിപ്പിയ്ക്കുന്നതിനുള്ള ഉത്തരമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നതായി ട്വീറ്റില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോതേ ഷേറിംഗ് പറഞ്ഞു
”കോവിഡ് 19 വാക്സിന്‍ വിജയകരമായി പുറത്തിറക്കിയതിനും അയല്‍ രാജ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉദാരതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍” -ശ്രീലങ്ക പ്രസിഡന്റ് ഗോതബയ രജപക്സെ ട്വീറ്റില്‍ പറഞ്ഞു.
” ഈ വമ്പിച്ച വാക്സിനേഷന്‍ യജ്ഞത്തിന് നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യാ ഗവണ്‍മെന്റിനും അഭിനന്ദനങ്ങള്‍. ഈ വിനാശകരമായ മഹാമാരിയുടെ അവസാനത്തിന്റെ തുടക്കം ഞങ്ങള്‍ കണ്ടു തുടങ്ങിയെന്നും അദ്ദേഹം കുറിച്ചു. കോവിഡ് -19 നെതിരെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാനുള്ള സുപ്രധാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യന്‍ സര്‍ക്കാരിനും അഭിനന്ദനങ്ങള്‍. ഈ ശ്രമത്തില്‍ നിങ്ങള്‍ വിജയിക്കുമെന്നും കോവിഡിന് നാം അറുതി വരുത്തുമെന്നും എനിക്ക് വളരെ ആത്മവിശ്വാസമുണ്ട് ” – മാലിദ്വീപിന്റെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹ് പറഞ്ഞു.
‘
Post Your Comments