COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് മരണം ഉയരുന്നു

ന്യൂയോര്‍ക്ക് : ലോകത്തെ മുഴുവൻ വരിഞ്ഞുകെട്ടിയ കൊറോണ വൈറസ് ഇതൊനൊടകം തന്നെ ജീവന്‍ നഷ്ടപ്പെട്ടത് 20.48 ലക്ഷത്തിലേറെ പേർക്കാണ്. കൃത്യമായി പറഞ്ഞാല്‍ 20,48,328 പേർ മരിച്ചിരിക്കുകയാണ് കോവിഡ് ബാധിച്ചു. ലോകത്ത് ഇതിനകം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്ബത് കോടി അമ്ബത്തൊന്‍പത് ലക്ഷം പിന്നിടുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് . രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എണ്‍പത്തഞ്ച് ലക്ഷം കടന്നു.

ആഗോളതലത്തിൽ ഏറ്റവും കൂടുതല്‍ കേസുള്ള അമേരിക്കയില്‍ ഇതിനകം രണ്ട് കോടി നാല്‍പത്തിയാറ് ലക്ഷം പേര്‍ രോഗ ബാധിതരായിരിക്കുന്നത്. ഇന്നലെ മാത്രം 1.30 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,08,503 മരണങ്ങളാണ് അമേരിക്കയിലുണ്ടായത്.

ഇന്ത്യയില്‍ 1,05,82,647 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . നിലവില്‍ 1,97,818 പേര്‍ മാത്രമാണ് ചികിത്സയിൽ കഴിയുന്നത് . രോഗമുക്തി നേടിയവരുടെ എണ്ണം 1,02,27,852 ആയി ഉയര്‍ന്നു. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.52 ലക്ഷമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button