തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പുതിയ കരുക്കള്‍ നീക്കി ബിജെപി ദേശീയ നേതൃത്വം. എന്‍എസ്എസിനെ ഒപ്പംകൂട്ടാനാണ് ബിജെപിയുടെ നീക്കം. തദ്ദേശത്തില്‍ തിരുവനന്തപുരത്തെ 11 മണ്ഡലങ്ങളില്‍ 25,000ത്തില്‍ അധികം വോട്ട് ബിജെപി നേടി. ഇതില്‍ നേമത്തും വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും ഏറെ വോട്ട് നേടുകയും ചെയ്തു. ഈ മൂന്ന് മണ്ഡലങ്ങളിലും എന്‍എസഎസ് പിന്തുണ അനിവാര്യമാണ്. ഇതിനൊപ്പം തൃശൂരിലും പാലക്കാട്ടും നായര്‍ വോട്ടുകള്‍ അനിവാര്യതയാണ്. ശബരിമല പ്രശ്‌നത്തോടെ നായര്‍ സമുദായത്തിലെ കൂടുതല്‍പ്പേര്‍ ബി ജെ പിയോട് അടുത്തിരുന്നു.
Read Also : കത്തോലിക്ക സഭാമേലാധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അദ്ധ്യക്ഷനായി നിശ്ചയിച്ച കോണ്‍ഗ്രസിന്റെ തീരുമാനം എന്‍എസ്എസുമായി അടുക്കാനുളള നീക്കം കൂടുതല്‍ സുഗമമാക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തുകയാണെങ്കില്‍ മന്നം സമാധിയില്‍ അദ്ദേഹത്തെക്കൊണ്ട് പുഷ്പാര്‍ച്ചന നടത്തിപ്പിക്കാനുളള ആലോചനയാണ് ഇതില്‍ ഏറ്റവും പ്രധാനം.
അതിന് മുമ്പ് അമിത് ഷാ നേരിട്ട് പെരുന്നയില്‍ എത്തുമെന്നാണ് സൂചന. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മന്നം ജയന്തി ദിനത്തില്‍ മോദി ആശംസ അയച്ചിരുന്നു. ഇതിന് സുകുമാരന്‍ നായര്‍ മറുപടി കത്തെഴുതി. ഇക്കാര്യം എന്‍ എസ് എസ് മുഖപത്രമായ സര്‍വ്വീസസില്‍ വരികയും ചെയ്തു. ഇത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചര്‍ച്ചയാക്കുകയും ചെയ്തു. ഇതെല്ലം എന്‍എസ് എസിനെ ചേര്‍ത്തു നിര്‍ത്താനുള്ള നീക്കമാണ്. എന്നാല്‍ സുകുമാരന്‍ നായര്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണമൊന്നും നടത്തില്ല.
Post Your Comments