CinemaLatest NewsIndiaNewsEntertainmentKollywood

നടൻ കമല്‍ഹാസന്റെ സര്‍ജറി വിജയകരം

നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്റെ കാലിന് നടത്തിയ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇന്ന് രാവിലെ ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സര്‍ജറി നടന്നത്. കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ ചിലവഴിച്ച ശേഷമായിരിക്കും ഡിസ്ചാര്‍ജ്ജ്.

പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദികുറിച്ചുകൊണ്ടാണ് കമലഹാസനുവേണ്ടി ശ്രുതി ആരോഗ്യ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. അച്ഛന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നവരോടായാണ് സര്‍ജറി വിജയകരമായിരുന്നെന്ന സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്.കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം ആളുകളുമായി സംവധിക്കാന്‍ അദ്ദേഹം എത്തുമെന്നാണ് ശ്രുതി അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button