Latest NewsNewsIndiaInternational

പാകിസ്ഥാനിൽ നിന്നും മോചനം വേണം; സ്ത്രീകളും കുട്ടികളും തെരുവിൽ, റാലിയിൽ ഉയർന്ന് പാറിയത് നരേന്ദ്രമോദിയുടെ ഫോട്ടോ

സിന്ധിൽ നരേന്ദ്ര മോദിയുടെ പോസ്റ്റർ ഉയർത്തി റാലി; അണിനിരന്നത് ആയിരങ്ങൾ

പാകിസ്ഥാനിൽ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട് റാലി. സിന്ധിയിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. റാലിയുടെ മുൻനിരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റർ ഉയർത്തിയത് ഏറെ ശ്രദ്ധേയമായി. സിന്ധിലെ സാൻ ടൗണിലാണ് റാലി സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റർ കൂടാതെ മറ്റ് ലോക നേതാക്കളുടെ പോസ്റ്ററുകളും റാലിയിൽ ഉയർന്നു. പാകിസ്ഥാനിൽ നിന്നും മോചനം വേണമെന്നും തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നുമാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Also Read: മണിക്കൂറുകളോളം നാടിനെ മുള്‍മുനയില്‍ നിര്‍ത്തി 11 കെ.വി ലൈനില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

പാകിസ്താനിൽ നിന്നും മോചനം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കിയ ജനങ്ങൾ ലോകനേതാക്കൾ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ബ്രിട്ടീഷുകാർ അനധികൃതമായി കൈയ്യേറിയ സിന്ധ് മേഖലയെ 1947ൽ പാകിസ്താന് കൈമാറിയതാണെന്നും റാലിയിൽ പങ്കെടുത്തവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button