റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം മൂലം ആറുപേർ കൂടി മരണപ്പെട്ടിരിക്കുന്നു. 170 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 161 പേർ കൂടി കൊവിഡ് മുക്തരായിരിക്കുകയാണ്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,65,099 ഉം രോഗമുക്തരുടെ എണ്ണം 3,56,848 ഉം ആയി ഉയർന്നിരിക്കുന്നു. ആകെ മരണസംഖ്യ 6329 ആയി ഉയർന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1922 പേരിൽ 317 പേരുടെ നില അതീവ ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
Post Your Comments