ന്യൂഡല്‍ഹി : പുതിയ വര്‍ഷമായ 2021ലെ ആദ്യ മന്‍ കീ ബാത്ത് ജനുവരി 31നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ 73-ാം പതിപ്പാണ് ജനുവരി 31ന് നടക്കുക. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചയാണ് മന്‍ കീ ബാത്ത് നടക്കുക.
2021’s first #MannKiBaat will take place on the last day of January. I urge you to share inspiring anecdotes for the same. I would be referring to some of them in the programme too. Write on the NaMo App, MyGov or dial 1800-11-7800. https://t.co/olzmnULgPc pic.twitter.com/Rvbkcbohkw
— Narendra Modi (@narendramodi) January 17, 2021
ഈ മന്‍ കീ ബാത്തില്‍ ജനങ്ങളോട് ഒരു ആവശ്യവുമായി എത്തുകയാണ് പ്രധാനമന്ത്രി. ജനങ്ങള്‍ പ്രചോദനകരമായ ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെയ്ക്കണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. മികച്ച ആശയങ്ങള്‍ മന്‍ കീ ബാത്തിലൂടെ പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവണ്‍മെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറില്‍ വിളിച്ചും ജനങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവെയ്ക്കാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജനുവരി 31ന് രാവിലെ 11 മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
Post Your Comments