COVID 19Latest NewsIndiaNews

രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് നാലുലക്ഷത്തിനടുത്ത്

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് നാലുലക്ഷത്തിനടുത്ത്. ഇതുവരെ കൊവിഡ് വാക്സിന്‍ 3,81,305 പേര്‍ക്ക് കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഇന്ന് 1,48,266 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

Read Also : പിണറായി വിജയനെ വെല്ലുവിളിച്ച ഫാത്തിമ തഹ്ലിയയെ ചൊല്ലി വനിതാലീഗില്‍ കലഹം, ഫാത്തിമയെ പിന്തുണച്ച് പി.കെ.ഫിറോസും

ഇതുവരെ 580 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ ഏഴുപേര്‍ ആശുപത്രിയിലാണ്. മൂന്നു കേസുകള്‍ ഡല്‍ഹിയിലും രണ്ടെണ്ണം കര്‍ണാടകയിലും ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി ഓരോ ആള്‍വീതവുമാണ് നിരീക്ഷണത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button