കൊവിഡ് വൈറസ് വന്നതിനുശേഷം വേണ്ടപ്പെട്ടവരെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും സാധിക്കുന്നില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. കൊറോണ വ്യാപിച്ചതോടെ ഭാര്യയെ കെട്ടിപ്പിടിക്കാനോ, ഉമ്മവെയ്ക്കാനോ കഴിയുന്നില്ലെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. രോഗവ്യാപനം ജീവിതത്തെ തന്നെ മാറ്റിമറിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: വിശ്വാസ വഞ്ചനക്ക് കേസെടുക്കണം; കമലിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
‘രോഗവ്യാപനം ജീവിതത്തെ ആകെ മാറ്റിമറിച്ചു. കൊറോണ വൈറസ് വ്യാപനം ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഭാര്യയെ കെട്ടിപ്പിടിക്കാനോ, ഒരു ഉമ്മകൊടുക്കാനോ സാധിക്കുന്നില്ല. കെട്ടിപ്പിടിക്കണം എന്ന് തോന്നും പക്ഷേ അതിനായി ആവശ്യപ്പെടാൻ കഴിയുന്നില്ല. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസിലാകുന്നില്ലെന്നും ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി.
ദിവസവും നിരവധി ആളുകൾ മരിയ്ക്കുന്നു. ഇപ്പോൾ രാജ്യത്ത് കൊറോണ വാക്‌സിൻ ലഭ്യമാണ്. ലോകത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് ആകാൻ ആഗ്രഹിക്കുന്നുവെന്നും 35 മിനിറ്റ് ദൈർഘ്യമുള്ള ഫാറൂഖ് അബ്ദുള്ളയുടെ വീഡിയോയിൽ പറയുന്നു.
Post Your Comments