
കാർട്ടൂം: സുഡാനിലെ ഇൽ ഗെനിയയിലെ പടിഞ്ഞാറൻ ദർഫുർ സ്റ്റേറ്റിൽ വൻ ഭീകരാക്രമണം ഉണ്ടായിരിക്കുന്നു. ആക്രമണത്തിൽ 83 പേർ കൊല്ലപ്പെട്ടിരിക്കുകയാണ്. 160 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം ലഭിക്കുന്നത്.
ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ പ്രദേശത്ത് സുഡാനിലെ സുരക്ഷാ, പ്രതിരോധ കൗൺസിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞയും ഏർപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Post Your Comments