കൊല്ലം; തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐ യിലെ സര്‍വ്വയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം ജനുവരി 20 ന് രാവിലെ 11 മുതല്‍ നടത്താനായി തീരുമാനിച്ചിരിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ, ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ ടി ഐ ഓഫീസില്‍ എത്തേണ്ടതാണ്. വിശദ വിവരങ്ങള്‍ 0476-2835221 നമ്പരില്‍ ലഭിക്കും.
Post Your Comments