കേളകം: രാമച്ചിയിൽ പുഴയിൽ കുളിക്കുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയുമായി റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ രംഗത്ത് എത്തിയിരിക്കുന്നു. കെ. കുങ്കൻ പൊരുന്നയിൽ എന്ന വിരമിച്ച സർക്കാർ ജീവനക്കാരനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പുഴയിൽ കുളിച്ചതിന് തന്നെ മർദിച്ചെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. നവംബർ 27ന് രാമച്ചിയിലെ പറമ്പിൽ റബർ ടാപ്പ് ചെയ്ത് പാലെടുത്തശേഷം പുഴയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വന്ന് ഭീഷണിപ്പെടുത്തുകയും, മർദിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതിക്കാരൻ പറഞ്ഞിരിക്കുന്നത്.
സംഭവം നടന്ന അടുത്ത ദിവസം തന്നെ കേളകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും കേസ് രജിസ്റ്റർ ചെയ്യുകയോ ഒരുവിധ നടപടികളും സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിക്കാരൻ ആരോപിക്കുകയുണ്ടായി. ഇപ്പോൾ മുഖ്യമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരിക്കുകയാണ്.
Post Your Comments