KeralaLatest NewsNews

മകളെകൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

കണ്ണൂർ : കുടിയാന്മലയിൽ 8 വയസുകാരിയായ മകളെകൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. പുലിക്കുരുമ്പ പുല്ലംവനത്ത മനോജിൻറെ ഭാര്യ സജിതയാണ് മകൾ നന്ദുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. വീടിനുള്ളിലെ കുളിമുറിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കിടന്നത്. കുടിയാന്മല പൊലിസ് സ്ഥലത്തെത്തിയിട്ടുണ്ട് . മരണകാരണം വ്യക്തമല്ല. എന്നാൽ അതേസമയം, മരണത്തിൽ ദുരൂഹതയും ഉയർന്നിട്ടുണ്ട്. യുവതിയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.കുട്ടി കുളിമുറിയിലെ ക്ലോസറ്റിന് ചാരി ഇരിക്കുന്ന നിലയിലും യുവതി ഷവറിൻ്റെ ടാപ്പിൽ തൂങ്ങിയ നിലയിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button